 വാഹനങ്ങളുടെ തലങ്ങും വിലങ്ങും പാച്ചിൽ മെഡി.കോളേജ് ജംഗ്ഷനിൽ കണ്ണുതെറ്റിയാൽ കഥ മാറും

Wednesday 16 July 2025 12:02 AM IST
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ജം​ഗ്ഷ​നി​ൽ​ ​റോ​ഡി​ന് ​മ​ദ്ധ്യ​ത്തി​ലാ​യി​ ബസ് ​നി​ർ​ത്തി​യി​ട്ട​ ​നി​ല​യിൽ

കോ​ഴി​ക്കോ​ട്:​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​തലങ്ങും വിലങ്ങുമുള്ള ഓട്ടം​ ​മെ​‌​ഡി.​ ​കോ​ളേ​ജ് ​ജം​ഗ്ഷ​നിൽ അപകടക്കെണിയാവുന്നു.​ ​ഡോ​ക്ട​റെ​ ​കാ​ണ​ൽ,​ ​ലാ​ബ് ​പ​രി​ശോ​ധ​ന,​ ​മ​രു​ന്നു​വാ​ങ്ങ​ൽ​ ​തു​ട​ങ്ങി​ ​ദി​നം​പ്ര​തി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​വ​ന്നു​പോ​കു​ന്ന​ ​സ്ഥ​ല​ത്താ​ണ് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഈ​ ​പരക്കംപാച്ചിൽ.​ ​റോ​​​ഡ് ​മു​​​റി​​​ച്ചു​​​ക​​​ട​​​ക്കാ​​​ൻ​ ​സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​തും​ ​സീ​ബ്രാ​ലെെ​നു​ക​ൾ​ ​മാ​ഞ്ഞ​തും​ ​അ​​​പ​​​ക​​​ട​ ​​​സാ​​​ദ്ധ്യ​​​ത​ ​കൂ​ട്ടു​ക​യാ​ണ്.​ ​പു​​​തി​​​യ​ ​കാ​​​ഷ്വാ​​​ലി​​​റ്റി​ ​പ​​​രി​​​സ​​​രം​​​പോ​​​ലും​ ​അ​​​പ​​​ക​​​ട​​​ ​മേ​​​ഖ​​​ല​​​യാ​​​യി.​ ​ആ​ശു​പ​ത്രി​യു​ടെ​ ​പ്ര​ധാ​ന​ ​ക​വാ​ട​ത്തി​ലൂ​ടെ​ ​പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​രെ​ ​വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് ​തെ​റി​പ്പി​ക്കാ​ത്ത​ത് ​ഭാ​ഗ്യം​ ​കൊ​ണ്ട് ​മാ​ത്രം.​ ​ജം​ഗ്ഷ​​​നി​​​ൽ​ ​റൗ​​​ണ്ട് ​എ​​​ബൗ​​​ട്ടി​​​ൽ​ ​ബ​​​സു​​​ക​​​ൾ​ ​തോ​​​ന്നും​​​പോ​​​ലെ​ ​നി​​​ർ​​​ത്തു​​​ന്ന​​​തും​ ​യാ​ത്ര​ക്കാ​രെ​ ​ഇ​​​റ​​​ക്കു​​​ന്ന​​​തും​ ​അ​​​പ​​​ക​​​ട​ക്കെ​ണി​യാ​വു​ക​യാ​ണ്.​ ​ ഓ​ട്ടോ,​ ​ടാ​ക്‌​സി​ ​എ​ന്നീ​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ്ര​ത്യേ​കം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​സ്ഥ​ല​ത്തു​ ​മാ​ത്രം​ ​നി​ർ​ത്തി​ ​ആ​ളെ​ ​ക​യ​റ്റ​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​യും​ ​ലം​ഘി​ക്കു​ക​യാ​ണ്.​ ​ന​ട​പ്പാ​ത​ ​കൈ​യേ​റി​യു​ള്ള​ ​വ​ഴി​യോ​ര​ ​ക​ച്ച​വ​ട​വും​ ​പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.

മാഞ്ഞാൽ പിന്നെ വരക്കില്ല

മെഡി.കോളേജ് -മായനാട് റൂട്ടിൽ ആശുപത്രിയ്ക്ക് മുന്നിലെ സീബ്രലെെൻ മാഞ്ഞിട്ട് മാസങ്ങളായി. മാത്രമല്ല, ഫൂട്ട്ഓവർ ബ്രിഡ്ജിന് അടിവശത്തെ സീബ്രലെെനുകളും മാഞ്ഞ് തുടങ്ങിയിട്ടുണ്ട്. മാഞ്ഞുപോയ വരകളുടെ എണ്ണം പി.ഡബ്യൂ.ഡി അധികൃതർക്ക് നൽകിയെങ്കിലും വരക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.

വേണം ബസ് സ്റ്റാൻഡ് വയനാട് ,​ മുക്കം,​ താമരശ്ശേരി ,​ മാവൂർ ,​ അരീക്കോട് തുടങ്ങിയ ഭാഗത്ത് നിന്ന് മാത്രം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. പാളയം, പുതിയ സ്​റ്റാൻഡ് ഭാഗത്തേക്കുള്ള ബസുകൾ രണ്ടും മൂന്നും നിരയായി റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്ക് മാത്രമല്ല യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ സിറ്റി ബസുകൾക്ക് ബസ് ബേയില്ലാത്തതും സ്ഥിതി വഷളാക്കുന്നു. മാവൂർ ഭാഗത്തെ ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കിയതോടെ നടു റോഡിൽ നിന്നാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതിനിടയിലൂടെയാണ് യാത്രക്കാരുടെ റോഡ് മുറിച്ചുകടക്കൽ. മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള സിറ്റി ബസുകളുടെ സർവീസിനായി ഒരു പ്രത്യേക ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ മാത്രമേ സങ്കീർണമായ ജംഗ്ഷനിലെ തിരക്ക് അവസാനിക്കൂ.

 ഫൂട്ട് ഓവർ ബ്രിഡ്ജും നിലം പൊത്തും

വാഹനങ്ങളെ ഭയക്കാതെ സുരക്ഷിതമായി ബസ് സ്റ്റോപ്പുകളിലേക്ക് എത്താവുന്ന ആശുപത്രിയ്ക്ക് മുന്നിലെ ഫൂട്ട് ഓവർ ബ്രിഡ്ജും ഏത് നിമിഷവും പൊട്ടിപ്പൊളിയാവുന്ന തരത്തിലാണ്. മേൽപ്പാലത്തിന്റെ പല ഇടങ്ങളിലും പൊട്ടിയിട്ടുണ്ട്. കാഷ്വാലിറ്റിയിൽ നിന്ന് നേരെ പാലം കടന്ന് ഇറങ്ങാച്ചെന്നാൽ ബസ് സ്റ്റോപിലെത്താവുന്ന രീതിയിലാണ്. എന്നാൽ ഭയം മൂലം പലരും റോഡ് മുറിച്ച് കടക്കുകയാണ്. ഇതും അപകടം വരുത്തി വയ്ക്കുന്നു.

'' വയ്യാത്ത രോഗിയെയും കൊണ്ട് പോവുകയാണെങ്കിൽ പോലും ഒരു വാഹനവും നിർത്തുകയോ വേഗത കുറക്കുകയോ ഇല്ല. റോഡിനപ്പുറം കടക്കാൻ റോഡിന് മദ്ധ്യത്തിൽ കയറി നിന്ന് കെെ കാണിക്കണം. എന്നാലും ചിലർ നിർത്താറില്ല. പിന്നെ ജീവനും കൊണ്ട് ഒരോട്ടമാണ്''- ബിന്ദു, രോഗിയുടെ കൂട്ടിരിപ്പുകാരി