കേരളകൗമുദി വലിയ പഞ്ചാംഗം പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരളകൗമുദിയുടെ 1201-ാണ്ടിലെ (2025-26) വലിയ പഞ്ചാംഗം ആറ്റുകാൽ ദേവീക്ഷേത്ര സന്നിധിയിൽ അർജുൻ അസോസിയേറ്റ്സ് എം.ഡി ബി.അർജുനന് നൽകി കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി പ്രകാശനം ചെയ്തു.
ആറ്റുകാൽ ദേവീക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശരത്കുമാർ, വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ്.അനുമോദ്, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, ചീഫ് സർക്കുലേഷൻ മാനേജർ പി.മനേഷ് കൃഷ്ണ, മാർക്കറ്റിംഗ് മാനേജർ എം.എസ്.രതീഷ്, ആറ്റുകാൽ ദേവിക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കേണൽ പ്രസന്നൻ പിള്ള, സെക്യൂരിറ്റി ഓഫീസർ ആർ.അജിത്, ശ്രീകാര്യകാർ രാജു എസ്.നായർ, ഓഫീസ് അസിസ്റ്റന്റ് കെ.ഹരി എന്നിവർ പങ്കെടുത്തു.
കരിനാൾ ദോഷം എന്ത്, എങ്ങനെ പരിഹരിക്കാം, കർക്കട വാവുബലി ചെയ്യേണ്ടതെങ്ങനെ എന്നിവ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാണിപ്പയ്യൂർ തയാറാക്കിയ നക്ഷത്ര ഫലവും, പ്രധാന ദേവാലയത്തിലെ പൂജാക്രമങ്ങളും പഞ്ചാംഗത്തിലുണ്ട്. വില 80 രൂപ.