ജിലേബിയും സമൂസയുമൊക്കെ വാങ്ങുമ്പോൾ ആരോഗ്യ മുന്നറിയിപ്പിന്റെ കാര്യമെന്ത്? വ്യക്തമാക്കി കേന്ദ്ര സർക്കാർ

Wednesday 16 July 2025 12:19 AM IST

ന്യൂഡൽഹി: സമൂസയും ജിലേബിയുമടക്കമുള്ള എണ്ണപ്പലഹാരങ്ങളിലടങ്ങിയ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം നല്ല ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ നിർദ്ദേശം സംബന്ധിച്ച് ചില മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിനെ തുടർന്ന് ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കി. സിഗരറ്റിലുള്ളതുപോലെ എണ്ണപ്പലഹാരങ്ങൾക്കും ആരോഗ്യ മുന്നറിയിപ്പ് വയ്ക്കണമെന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മുന്നറിയിപ്പ് എന്ന രീതിയിലില്ല, ബോധവത്കരണമെന്ന നിലയ്ക്കാണ് നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു. തൊഴിലിടങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ രാജ്യത്തെ ഏറെ ജനപ്രിയമായ പലഹാരങ്ങളിലടങ്ങിയിരിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസിദ്ധപ്പെടുത്തണമെന്നാണ് നിർദ്ദേശിച്ചത്.