നികുതി വെട്ടിക്കാൻ സംഭാവനകളുടെ വ്യാജരേഖയും

Wednesday 16 July 2025 1:36 AM IST

കൊച്ചി: ആദായ നികുതിയിൽ ഇളവു നേടാൻ രാഷ്ട്രീയപാർട്ടികൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും സംഭാവന നൽകിയെന്ന് വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ്. ആദായ നികുതി ഇന്റലിജൻസ് വിഭാഗം ടാക്‌സ് പ്രാക്ടീഷണർമാരുടെ ഓഫീസിൽ നടത്തിയ റെയ്‌ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജരേഖകൾ ചമച്ച് നികുതി തട്ടിച്ച കേരളത്തിലെ എട്ടു സ്ഥാപനങ്ങളിളുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്‌ച റെയ്ഡ് നടത്തിയത്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഘടനകൾക്ക് നൽകുന്ന സംഭാവനകൾക്ക് നിയമപരമായ ഇളവ് ലഭിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയെന്ന വ്യാജരേഖയുണ്ടാക്കി സമർപ്പിച്ചാണ് ഇടനിലക്കാരായ ടാക്‌സ് പ്രാക്ടീഷണർമാർ വൻതുക ഇളവ് നേടിയിരുന്നത്.