300 കോടി രൂപ അനുവദിച്ചു
Wednesday 16 July 2025 1:20 AM IST
കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ മൂന്നാംഘട്ടം പൂർത്തിയാക്കുന്നതിനായി കേരളത്തിന് 300 കോടി രൂപ കൂടി കേന്ദ്ര ഗ്രാമ വികസന വകുപ്പിൽ നിന്നും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. മൂന്നാം ഘട്ടത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പൂർത്തികരണത്തിനാണ് അധിക തുക അനുവദിച്ചത്.പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി ഒരു വർഷം കൂടി കേന്ദ്ര സർക്കാർ ഒരു വർഷം കൂടി നീട്ടി. കേന്ദ്ര സർക്കാർ അനുവദിച്ച തുകക്ക് ആനുപാതികമായ തുക സംസ്ഥാന സർക്കാർ അനുവദിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.