പുസ്തക പ്രകാശനം നടത്തി

Wednesday 16 July 2025 1:24 AM IST
അഡ്വ. റെനി ജേക്കബിന്റെ അഡ്വക്കസി ഫോർ സോഷ്യൽ ആക്ഷന്റെ പ്രകാശന കർമ്മം ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് ദേശീയ പ്രസിഡന്റ് ഡോ. ഗാന്ധിദോസ് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ.ചെറിയാൻ പി.കുര്യൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് സംസ്ഥാന കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന അഡ്വ.റെനി ജേക്കബിന്റെ സോഷ്യൽ വർക്ക് മേഖലയിലെ മൂന്നാമത് പുസ്തകം അഡ്വക്കസി ഫോർ സോഷ്യൽ ആക്ഷന്റെ പ്രകാശന കർമ്മം നടത്തി. കോട്ടയം സിറിൽസ് ടവറിലുള്ള സംഘടനയുടെ സംസ്ഥാന സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗാന്ധിദോസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് പ്രസിഡന്റ് ഡോ. ചെറിയാൻ പി.കുര്യൻ എന്നിവർ ചേർന്ന് പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചു. ഡോ. ജോവാൻ ചുങ്കപ്പുര, സോഷ്യൽ വർക്ക് അസോസിയേഷൻ ഭാരവാഹികളായ ഡോ.ഐപ്പ് വർഗീസ്, ഡോ. എം പി ആന്റണി, പ്രൊഫ.സേവ്യർകുട്ടി ഫ്രാൻസിസ്, ഡോ.ഫ്രാൻസിന സേവ്യർ, അഡ്വ.എം.ബി ദിലീപ് കുമാർ, ഡോ.കെ.ആർ അനീഷ്, ഡോ.സിബി ജോസഫ് എന്നിവർ പങ്കെടുത്തു.