ഗണേശോത്സവം ആഗസ്റ്റ് 25 മുതൽ
Thursday 17 July 2025 12:18 AM IST
കോഴിക്കോട്: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഗണേശോത്സവം ആഗസ്റ്റ് 25 മുതൽ 27വരെ തളി ശ്രീ മഹാശിവക്ഷേത്ര പരിസരത്ത് നടക്കും. 27ന് വൈകിട്ട് നാലിന് തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്ര വെള്ളയിൽ തൊടിയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് മുൻവശം ആറാട്ട് കടവിൽ സമാപിക്കും. ആഗസ്റ്റ് 24ന് ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ 'നേത്രാമ്മീലനം' വൈകിട്ട് അഞ്ചിന് നടക്കും. 25 മഹാഗണപതി ഹോമം, ദീപാരാധന, വിശേഷങ്ങൾ പൂജകൾ കലാപരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ശിവസേന ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മാണിക്കോത്ത്, വൈസ് പ്രസിഡന്റ് ജിതേന്ദ്രൻ പന്തീരങ്കാവ്, അരുൺകുമാർ പെരുമണ്ണ എന്നിവർ പങ്കെടുത്തു.