സംസ്ഥാന ഭാരവാഹികൾ
Wednesday 16 July 2025 7:24 PM IST
കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന പ്രസിഡന്റായി മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി, ജനറൽ സെക്രട്ടറിയായി കുരുവിള മാത്യൂസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി അയൂബ് മേലേടത്ത്, വി. വിജയൻ, സേവ്യർ തായങ്കരി (വൈസ് ചെയർമാൻ), എസ് സന്തോഷ് കുമാർ, പ്രദീഷ് കമ്മന്ന, പി.എം സന്തോഷ് കുമാർ (സെക്രട്ടറി), ടി.എൻ പ്രതാപൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കുരുവിള മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് എം. പുതുശേരി, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, മനോജ് കുറ്റിയാനി, കെ.എസ് ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.