കോൺഗ്രസ് സെമിനാർ

Thursday 17 July 2025 12:39 AM IST
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഇടത് ഭരണത്തിനെതിരെ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി തയ്യാറാക്കിയ കുറ്റപത്രവും വികസന സെമിനാറും ഡി സി സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഇടത് ഭരണത്തിനെതിരെ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കിയ കുറ്റപത്രവും വികസന സെമിനാറും ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജനവികാരം ഭയന്ന് മേപ്പയ്യൂരിൽ അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയതുകൊണ്ട് സി.പി.എം ജയിക്കാൻ പോകുന്നില്ലെന്നും യു.ഡി. എഫ് മേപ്പയ്യൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്നും പ്രവീൺ കുമാ‌ർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. വി.ബി രാജേഷ് മോഡറേറ്ററായി. എ.കെ.ബാലകൃഷ്ണൻ പഞ്ചായത്ത് ഭരണത്തിനെതിരെ കുറ്റപത്രംസമർപ്പിച്ചു. കെ.പി. വേണുഗോപാൽ, സി.പി.നാരായണൻ , ഇ.കെ.മുഹമ്മദ്ബഷീർ, പറമ്പാട്ട് സുധാകരൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, പി.കെ.രാഘവൻ , പുതുക്കുളങ്ങര സുധാകരൻ എന്നിവർ പ്രസംഗിച്ചു.