എം.എസ്. ബാബുരാജ് ഗാനസന്ധ്യ 19ന്

Wednesday 16 July 2025 7:52 PM IST

കൊച്ചി: സംഗീതജ്ഞൻ എം.എസ്. ബാബുരാജിന്റെ ഓർമ്മയ്ക്കായി 19ന് വൈകിട്ട് ആറിന് പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ബാബുരാജ് ഗാനസന്ധ്യ സംഘടിപ്പിക്കും. റഫി ഫൗണ്ടേഷൻ കൊച്ചി ഘടകവും അസീസിയ ഓർഗാനിക്ക് വേൾഡും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതപരിപാടിയിൽ ഗായകരായ സുധീപ് കുമാർ, അഫ്സൽ, ചിത്രാ അരുൺ, നിഷാദ്, അൽക്കാ അഷ്‌ക്കർ എന്നിവർക്കൊപ്പം ബാബുരാജിന്റെ മകൻ അബ്ദുൾ ജബ്ബാർ, ചെറുമകളും ഗായികയുമായ നിമിഷ എന്നിവരും ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് അസീസിയ ചെയർമാൻ പി.എം അബ്‌ദുൾ അസീസ്, ബാലകൃഷ്‌ണൻ പെരിയ എന്നിവർ അറിയിച്ചു.