25 വീടുകളുടെ ശിലാസ്ഥാപനം
മുടപുരം: ഇന്ത്യയ്ക്കാകെ മാതൃകയാണ് കേരളത്തിലെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ലയൺസ് -ലൈഫ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 25 വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുദാക്കൽ പഞ്ചായത്തിലെ പേരൂർക്കോണം ലക്ഷം വീട് നഗറിനു സമീപം നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ സ്വാഗതം പറഞ്ഞു. ഒ.എസ്.അംബിക എം.എൽ.എ,ലൈഫ് മിഷൻ ചീഫ് എക്സികൂട്ടിവ് സൂരജ് ഷാജി,എം.എ.വഹാബ്,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,യു.പദ്മകുമാർ,സക്കറിയ ദേത്തോസ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ലൈജു,അബ്ദുൽവാഹീദ്.എം,എസ്.ഷീല,ആർ.രജിത,ലാലിജ.എം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ജില്ലാപഞ്ചായത്ത് മെമ്പർമാരായ വേണുഗോപാലൻ നായർ,ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,ജി.ശ്രീകല,രാധിക പ്രദീപ്,വി.ജയാ ശ്രീരാമൻ,പി.അജിത,കെ.മോഹനൻ,പി.കരുണാകരൻ നായർ,ആർ.പി നന്ദു രാജ്, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാമ്മ.എസ്, രവികുമാർ സി.എൽ,അൻവർ ഹുസൈൻ.എസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ.സ്റ്റാർലി.ഒ.എസ് എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലൂടെ എസ്.പി.സി, ജനറൽ ഫണ്ട് വിനിയോഗിച്ചു വാങ്ങിയ 94 സെന്റ് ഭൂമിയിൽ ലയൺസ് ഫ്രറ്റേർണിറ്റി ഹൗസിംഗ് ചാരിറ്റി ട്രസ്റ്റിന്റെ സഹായത്തോടെയാണ് വീടുകൾ നിർമ്മിക്കുന്നത്.