ടൈ കേരള യംഗ് ഓൺട്രപ്രണേഴ്‌സ്
Wednesday 16 July 2025 8:51 PM IST
കൊച്ചി: ടൈ കേരള യംഗ് ഓൺട്രപ്രണേഴ്‌സ് 2025 -26 തുടക്കവും 15,000 വിദ്യാർത്ഥികൾക്കുള്ള പരിശീലനത്തിന്റെ സമാപനവും കെ.എസ്.ഐ.ഡി.സി ചെയർമാനും ടൈ കേരള മുൻ പ്രസിഡന്റുമായ സി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജോൺ കെ. പോൾ, ടൈ യംഗ് ഓൺട്രപ്രണേഴ്‌സ് ചെയർ വിനോദിനി സുകുമാർ, ജയദേവ് മേനോൻ, അഭിമന്യു ഉദയൻ, ഭവൻസ് ആദർശ് വിദ്യാലയ വൈസ് പ്രിൻസിപ്പൽ ജ്യോതി, ടൈ കേരള എക്‌സിക്യൂട്ടിവ് ഡയറക്ടർ ദിവ്യ തലക്കലാത്ത്, ആദർശ് വിദ്യാലയ ഇവന്റ് കോ ഓർഡിനേറ്റർ സുധവർമ നന്ദിയും പറഞ്ഞു.