പതിനാറുകാരിയ്ക്ക് മദ്യം നൽകിയ ശേഷം കൂട്ടമാനഭംഗം ചെയ്തു, രണ്ടുപേർ അറസ്റ്റിൽ
Wednesday 16 July 2025 8:55 PM IST
കല്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, മാനന്തവാടിയിലാണ് പെൺകുട്ടിക്ക് നേരെ ക്രൂരത നടന്നത്, സംഭവത്തിൽ മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ അറസ്റ്റ് ചെയ്തു, 16കാരിയായ ആദിവാസി പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.