ഫ്ലാറ്റിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു
Wednesday 16 July 2025 9:01 PM IST
കാക്കനാട്: കനത്ത മഴയിൽ കാക്കനാട് ജില്ലാ ജയിലിന് സമീപം ഫ്ലാറ്റിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. സീപോർട്ട് എയർപോർട്ട് റോഡിന് സമീപം
കാക്കനാട് ചിറ്റേത്തുകരയിലെ ഹാപ്പി ഹോം 2 ഫ്ലാറ്റിന്റെ
സംരക്ഷണഭിത്തിയാണ് ബുധനാഴ്ച വെളുപ്പിന് അഞ്ചിന് ഇടിഞ്ഞു വീണത്. സീ പോർട്ട് റോഡിൽ നിന്ന് 30 അടി താഴ്ചയിലുള്ള ഫ്ലാറ്റിന്റെ സംരക്ഷണത്തിനായി കെട്ടിയ കരിങ്കൽ ഭിത്തികൾ 30 മീറ്റർ വീതിയിൽ തകർന്ന നിലയിലാണ്. മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുമോയെന്നും ആശങ്കയുണ്ട്. ഫ്ലാറ്റ് വളപ്പിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കരിങ്കല്ല് പതിച്ചു. അളപായമില്ല.