ഉദ്ഘാടനം ചെയ്തു
Thursday 17 July 2025 1:04 AM IST
പട്ടാമ്പി: കൊപ്പം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്(എസ്.പി.സി) പുതിയ ബാച്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഷാബിറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ ടി.കെ.സാജിദ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.അബ്ദുൾ ഷുക്കൂർ, പി.മുഹമ്മദ് ഇക്ബാൽ, സി.വി.ദിനേഷ്, എൻ.പി.ഷാഹുൽ ഹമീദ്, നിസാർ ആലം, കെ.പി.അബ്ദുൾ നാസർ, സി.പി.ഒ മാരായ എസ്.കെ.റിനോരാജ്, ജിജ കെ.ജിനൻ തുടങ്ങിയവർ സംസാരിച്ചു.