ചങ്ങാതിക്കൊരു തൈ
Thursday 17 July 2025 1:08 AM IST
പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന 'ചങ്ങാതിക്കൊരു തൈ' കർമ്മ പദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ചു. ഒരു കോടി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കൽ കാമ്പയിനിന്റെ ഭാഗമായാണ് 'ചങ്ങാതിക്കൊരു തൈ' പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പാലം ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.സിതാര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക രാജി, അദ്ധ്യാപകരായ സൗമ്യ, ജിസി, ഷൊർണൂർ മുനിസിപ്പാലിറ്റി തൊഴിലുറപ്പ് എ.ഇ കെ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.