കേരളത്തിന്റെ പ്രധാന വരുമാനം ലോട്ടറിയിൽ നിന്നോ? കണക്കുകളിങ്ങനെ, വീഡിയോ
Wednesday 16 July 2025 10:17 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗം ലോട്ടറിയാണെന്ന പ്രചാരണങ്ങൾക്കെതിരെ മന്ത്രി കെ.എൻ. ബാലഗോപാൽ. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് കണക്കുകൾ സഹിതം മന്ത്രി പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയത്. ലോട്ടറിയിൽ നിന്ന് ഒരു വർഷം വെറും 1022 കോടി രൂപമാത്രമാണ് ലാഭമെന്ന് അദ്ദേഹം പറഞ്ഞു 2024- 2025 സാമ്പത്തിക വർഷത്തി ലോട്ടറിയിൽ നിന്നുള്ള ആകെ വരുമാനം 13244 കോടി രൂപയാണെങ്കിലും മൊത്തം ചെലവ് 12222 കോടി രൂപയാണ്. ലാഭം വെറും 1022 കോടി രൂപയാണെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. മൊത്തം തനതു വരുമാനത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ് ലോട്ടറിയിൽ നിന്ന് ലഭിച്ചത്. മൊത്തം വരുമാനത്തിന്റെ അരശതമാനം പോലും ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വരുമാനം വരില്ലെന്നു വീഡിയോയിൽ പറയുന്നു.