ലഹരി വസ്തുക്കളുടെ വില്പന വ്യാപകമെന്ന് പരാതി
Thursday 17 July 2025 1:21 AM IST
കുറ്റിച്ചൽ: കുറ്റിച്ചൽ - ആര്യനാട് റോഡിൽ പെട്രോൾ പമ്പിന് സമീപം ലഹരി വസ്തുക്കളുടെ വില്പന വ്യാപകമെന്ന് പരാതി.ലഹരി തേടി നിരവധിപേരാണ് ഇവിടെയെത്തുന്നത്.കോളേജ് വിദ്യാർത്ഥികൾ യൂണിഫോമിൽ പ്രദേശത്ത് കറങ്ങി നടക്കുന്നത് ലഹരി വസ്തുക്കൾ വാങ്ങാനാണെന്ന് പ്രദേശവാസികൾ പറയുന്നു.ഇതിനൊപ്പം റോഡിലെ ഇരുചക്ര വാഹന അഭ്യാസവും പ്രദേശവാസികളുടെ സ്വൈരം കെടുത്തുന്നതായും പരാതിയുണ്ട്.നെയ്യാർഡാം പൊലീസ് പരിധിയിലുള്ള ഈ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.