കോൺഗ്രസ് ഏകദിന ക്യാമ്പ്
Thursday 17 July 2025 4:47 AM IST
മാവേലിക്കര: നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും മാവേലിക്കര നഗരസഭയിലെയും കോൺഗ്രസ് നേതാക്കൾക്കായി നടത്തിയ ഏകദിന ക്യാമ്പ് മാങ്കാക്കുഴി കോൺഗ്രസ് ഭവനിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹ സമിതി അംഗം അഡ്വ.കോശി എം.കോശി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളിധരൻ, മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീവർഗീസ്, ഡി.സി.സി ജനാൽ സെക്രട്ടറിമാരായ കെ.എൻ.മോഹൻലാൽ, ബി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ.രാജേന്ദ്രൻ നായർ, ഡോ.വർഗീസ് പോത്തൻ എന്നിവർ ക്ലാസുകൾ നയിച്ചു.