സ്വാഗതസംഘം രൂപീകരിച്ചു
Thursday 17 July 2025 12:49 AM IST
മുഹമ്മ: 2026 ഫെബ്രുവരി 4,5,6,7,8 തീയതികളിൽ കാസർകോഡ് കുണിയയിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള മണ്ണഞ്ചേരി മേഖല സ്വാഗത സംഘം രൂപീകരിച്ചു. ജംഇയ്യത്തുൽ ഖുത്തബാഅ് ജില്ലാ പ്രസിഡന്റ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി അദ്ധ്യക്ഷനായി. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എം.എ. അബ്ദുൽ റഹ്‌മാൻ അൽഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ടി.എച്ച്. ജഅ്ഫർ മൗലവി സ്വാഗതവും എം. മുജീബ് റഹ്‌മാൻ നന്ദിയും പറഞ്ഞു. ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ, നൂറാം വാർഷിക സ്വാഗത സംഘം ജില്ലാ ജനറൽ കൺവീനർ നാസർ മാമൂലയിൽ തുടങ്ങിയവർ സംസാരിച്ചു.