എ.ഐ.വൈ.എഫ് മാർച്ച്

Thursday 17 July 2025 1:50 AM IST

മാവേലിക്കര: പാദപൂജ വിവാധത്തെ തുടർന്ന് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതൃത്വത്തിൽ മാവേലിക്കര വിദ്യാധിരാജ സെൻട്രൽ ആന്റ് സൈനിക് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരത്തിനിടെ ബാരിക്കേഡ് ഉയർത്താൻ ശ്രമിച്ച ഹരിലാൽ, അംജാത് സുബൈർ, റഫീക്ക്, ഹനീഷ് മുഹമ്മദ്, ഷരീഫ്, ആരോമൽ, അനു കാരക്കാട് എന്നിവർക്ക് പരിക്കേറ്റു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാത് സുബൈർ അധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനു ശിവൻ സ്വാഗതം പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അജയ്കൃഷ്ണൻ, സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, എ.ഐ.വൈ.എഫ് ഭരണിക്കാവ് മമ്ഡലം സെക്രട്ടറി ആദർശ് ശിവൻ എന്നിവർ സംസാരിച്ചു.