രാജ്യത്തെ ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരിൽ ഡോ. ആസാദ് മൂപ്പനും

Thursday 17 July 2025 1:54 AM IST

കോ​ഴി​ക്കോ​ട്:​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​ധ​നി​ക​രാ​യ​ ​പ്ര​മോ​ട്ട​ർ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ആ​ദ്യ​ ​അ​ഞ്ചി​ൽ​ ​ഇ​ടം​പി​ടി​ച്ച് ​ആ​സ്റ്റ​ർ​ ​ഡി.​എം​ ​ഹെ​ൽ​ത്ത്കെ​യ​ർ​ ​സ്ഥാ​പ​ക​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പ​ൻ.​ 5,​500 ​ ​കോ​ടി​ ​രൂ​പ​യാണ് ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പ​ന്റെ നിലവിലുള്ള ആസ്തി. കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​ഒ​രേ​യൊ​രു​ ​വ്യ​വ​സാ​യി​യും​ ​ആ​സാ​ദ് ​മൂ​പ്പ​നാ​ണ്.​ ​ രാ​ജ്യ​ത്തെ​ ​അ​തി​സ​മ്പ​ന്ന​ ​വ്യ​വ​സാ​യി​ക​ളാ​യ​ ​മു​കേ​ഷ് ​അം​ബാ​നി,​ ​അ​നി​ൽ​ ​അ​ഗ​ർ​വാ​ൾ,​ ​അ​സിം​ ​പ്രേം​ജി​ ​എ​ന്നി​വ​രാ​ണ് ​മു​ൻ​പ​ന്തി​യി​ലു​ള്ള​വ​ർ. നി​ക്ഷേ​പ​ക​ർ​ക്ക് ​ഓ​രോ​ ​ഓ​ഹ​രി​ക്കും​ 118​ ​രൂ​പ​ ​വീ​തം​ ​ആ​സ്റ്റ​ർ​ ​ഡി.​എം​ ​ഹെ​ൽ​ത്ത്കെ​യ​ർ​ ​അ​ടു​ത്തി​ടെ​ ​പ്ര​ത്യേ​ക​ ​ലാ​ഭ​വി​ഹി​തം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ 2025​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ട് ​രൂ​പ​യു​ടെ​ ​അ​ന്തി​മ​ ​ഓ​ഹ​രി​വി​ഹി​ത​വും​ ​നാ​ല് ​രൂ​പ​യു​ടെ​ ​ഇ​ട​ക്കാ​ല​ ​ഓ​ഹ​രി​വി​ഹി​ത​വും​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ന​ൽ​കി.​ ​നി​ല​വി​ൽ​ ​ആ​സ്റ്റ​ർ​ ​ഡി​എം​ ​ഹെ​ൽ​ത്ത്കെ​യ​ർ​ ​ക​മ്പ​നി​യു​ടെ​ 42​%​ ​ഓ​ഹ​രി​ക​ളാ​ണ് ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മോ​ട്ട​ർ​മാ​രു​ടെ​ ​കൈ​വ​ശ​മു​ള്ള​ത്.