പത്താംകല്ല് കളിസ്ഥലം വികസനത്തിന് ഒരു കോടി
Thursday 17 July 2025 3:59 AM IST
നെടുമങ്ങാട് : നഗരസഭയിൽ കൊപ്പം വാർഡിലെ പത്താംകല്ല് കളിസ്ഥലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.മുനിസിപ്പാലിറ്റിയിലെ കളിസ്ഥലമാണ് പത്താംകല്ല് ഗ്രൗണ്ട്. നൂറുകണക്കിന് യുവതി യുവാക്കളും പ്രദേശവാസികളും കായിക വിനോദങ്ങൾക്കും വ്യായാമത്തിനുമായി ആശ്രയിക്കുന്ന കളിസ്ഥലത്തിന്റെ സമഗ്ര വികസനത്തിനായി ഒട്ടേറെ പദ്ധതികൾ കായിക വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.വോളിബാൾ, ഫുഡ്ബോൾ ടൂർണമെന്റുകൾക്ക് ഉതകുന്ന നിലയിൽ ഗ്രൗണ്ട് ശാസ്ത്രീയമായി നവീകരിക്കും.900 ചതു.അടിയിൽ ഓഫീസ് മുറി, സ്റ്റോർ റൂം,ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ, ഇലക്ട്രിഫിക്കേഷൻ, ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി, ഡ്രെയിനേജ് മുതലായവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.