പാൽവില വർദ്ധന പരിഗണനയ്ക്ക് വന്നിട്ടില്ല: മന്ത്രി ചിഞ്ചുറാണി

Thursday 17 July 2025 12:00 AM IST

തിരുവനന്തപുരം : മിൽമ പാൽവില വർദ്ധന സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ക്ഷീരകർഷകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ മിൽമയാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്.

വിലവർദ്ധന സംബന്ധിച്ച് ഇതുവരെ മിൽമ സർക്കാരിനെ സമീപിച്ചിട്ടില്ല. സർക്കാരിന് കഴിയുമെങ്കിൽ മിൽമയുടെ തീരുമാനത്തോട് യോജിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാൽവില വർദ്ധന സംബന്ധിച്ച് വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്താൻ കഴിഞ്ഞ ദിവസം മിൽമ ഭരണസമിതി തീരുമാനിച്ചിരുന്നു. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകും. തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കാനാണ് മിൽമ തീരുമാനം.