പുതിയ തസ്തികകൾ അനുവദിക്കണമെന്ന് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ
Thursday 17 July 2025 12:18 AM IST
പത്തനംതിട്ട : അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തിക ഇല്ലാത്ത 57 റേഞ്ചുകളിൽ പുതിയ തസ്തിക അനുവദിക്കുകയും എക്‌സൈസ് ക്രൈം ബ്രാഞ്ചിന് ജില്ല അടിസ്ഥാനത്തിൽ തസ്തിക സൃഷ്ടിച്ച് വിപുലീകരിക്കുകയും വേണമെന്ന് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഡ്രൈവർ തസ്തിക ഇല്ലാത്ത ഓഫീസുകളിൽ പുതിയ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ തസ്തിക അനുവദിക്കണം. പുതുതായി രൂപീകരിക്കപ്പെട്ട എല്ലാ താലൂക്കിലും സർക്കിൾ ഓഫീസുകൾ അനുവദിക്കണം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി.സജുകുമാറിനെയും ജനറൽ സെക്രട്ടറിയായി കെ.സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു.