പാട്ടത്തുക വിതരണംചെയ്തു
Thursday 17 July 2025 12:19 AM IST
പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കുളക്കട ഏലായിൽ നെൽകൃഷി ചെയ്ത പാടംഉടമകൾക്ക് പാട്ടത്തുക പാടശേഖരസമിതി വിതരണം ചെയ്തു. തരിശായി കിടന്നിരുന്ന 35 ഏക്കർ പാടമാണ് കൃഷി ചെയ്തത്. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി മുൻകൈയെടുത്ത് കഴിഞ്ഞ രണ്ടുവർഷമായി കുളക്കട ഏല ലാഭത്തിലാണ് കൃഷി നടത്തിവരുന്നത്. സപ്ലൈകോ പണം നൽകിയതിനെ തുടർന്നാണ് പാട്ടത്തുക നൽകിയത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ നിർവഹിച്ചു. വാർഡംഗം മിനി വർഗീസ് അദ്ധ്യക്ഷതവഹിച്ചു. പാടശേഖരസമിതി ഭാരവാഹികളായ പാപ്പച്ചൻ.കെ.എസ്, തമ്പിക്കുട്ടി യോശുവ, ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.