മത്സ്യം മോഷ്ടിച്ചേ കേസിൽ യുവാവ് അറസ്റ്റിൽ

Thursday 17 July 2025 1:22 AM IST

കൊടുങ്ങല്ലൂർ: കനോലി കനാലിൽ നിന്ന് കൂടുമത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച പ്രതികളിൽ ഒരാൾ റിമാൻഡിൽ. എസ്.എൻ പുരം ശാന്തിപുരം സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ മോനുട്ടൻ എന്ന നിവേദിനെ (18) ആണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം ശാന്തിപുരം ചരുവിൽ വീട്ടിൽ വിഷ്ണുവും (30) സുഹൃത്തും ശാന്തിപുരത്ത് കനോലി കനാലിൽ മത്സ്യകൃഷി നടത്തുന്ന കൂടുകളിൽ നിന്നും മൂന്ന് ലക്ഷം രൂപ വില വരുന്ന മത്സ്യങ്ങൾ മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അശ്വിൻ റോയ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ബോബി തങ്കച്ചൻ, ഡ്രൈവർ സി.പി.ഒ ബബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.