പോക്സോ കേസ് പ്രതി അറസ്റ്റിൽ

Thursday 17 July 2025 2:24 AM IST

തിരുവനന്തപുരം: കല്ലടിമുഖത്ത് ഫ്ലാറ്റിന്റെ മുറ്റത്ത് നിന്ന കുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കൊഞ്ചിറവിള സ്വദേശി അനീഷ് ബാബുവിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത്. മുൻപും സമാനമായ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.ശാരീരിക അവശതകളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു.