കള്ളക്കേസ്: നഷ്‌ടപരിഹാരം നൽകാൻ നിയമം വേണമെന്ന് സുപ്രീംകോടതി
Thursday 17 July 2025 12:29 AM IST
ന്യൂഡൽഹി : കള്ളക്കേസിൽപ്പെട്ട് ദീർഘകാലം ജയിൽവാസം അനുഭവിച്ചവർക്ക് നഷ്‌ടപരിഹാരം നൽകാൻ നിയമം വരണമെന്ന് സുപ്രീംകോടതി നിരീക്ഷണം. 2011ൽ തമിഴ്നാട് തേനിയിൽ യുവാവിനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണിത്. ദീർഘകാലം ജയിലിൽ കിടന്ന ശേഷം നിരപരാധികളെന്ന് കണ്ടെത്തി കുറ്റവിമുക്തരാക്കപ്പെടുന്നവർക്ക് യു.എസ് പോലെ ചില വിദേശരാജ്യങ്ങളിൽ നഷ്‌ടപരിഹാരം അനുവദിക്കാറുണ്ട്. അത്തരമൊരു നിയമം ഇന്ത്യയിലില്ല. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യക്തിയുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു.