ബസ് സർവീസുകൾ നിറുത്തിവച്ചു
Thursday 17 July 2025 12:39 AM IST
കൊടുങ്ങല്ലൂർ: തകർന്ന് തരിപ്പണമായ റോഡിലൂടെ ബസ് ഓടിക്കാൻ സാധിക്കാത്ത സ്ഥതിയായതോടെ പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ചു. ഇന്നലെ രാവിലെ 11നാണ് സർവീസുകൾ നിറുത്തിവച്ചത്. റോഡിന്റെ ദുരവസ്ഥ കാരണം സമയക്രമം പാലിച്ച് വണ്ടി ഓടിച്ചെത്തിക്കാൻ കഴിയുന്നില്ലെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഇതുമൂലം ബസ് ബ്രേക് ഡൗണാകുന്നതും വഴിയാത്രക്കാരുടെ മേൽ വെള്ളം തെറിക്കുന്നതായും പരാതി ഉയർന്നു. ഇന്നലെ ഇരുചക്രവാഹന യാത്രികന്റെ മേൽ വെള്ളം തെറിച്ചതിനെ തുടർന്ന് ബസ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കാനും ശ്രമം ഉണ്ടായി. ഇതിനെ തുടർന്നാണ് കൊടുങ്ങല്ലൂർ - പറവൂർ റൂട്ടിൽ ബസ് ജീവനക്കാർ സർവീസുകൾ നിറുത്തിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.