അക്ഷയയും സാന്ദ്രയും ഇന്ത്യൻ യൂണി. ബാസ്കറ്റ് ടീമിൽ

Wednesday 16 July 2025 11:48 PM IST

തിരുവനന്തപുരം : ജർമ്മനിയിലെ റൈൻ-റൂഹറിൽ നടക്കുന്ന 32-ാമത് എഫ്.ഐ.എസ്.യു വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിനുള്ള ഇന്ത്യൻ വനിതാ യൂണിവേഴ്സിറ്റി ടീമിൽ ഇ‌ടം നേടി മലയാളികളായ അക്ഷയ ഫിലിപ്പും സാന്ദ്ര ഫ്രാൻസിസും.ഇരുവരും ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ വിദ്യാർത്ഥികളാണ്. എം.ജി യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ബിനു ജോർജ്ജാണ് ഇന്ത്യൻ പ്രതിനിധിസംഘത്തലവൻ. മുൻ അന്താരാഷ്ട്ര താരം സി.വി. സണ്ണിയാണ് കോച്ച്. സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ജോൺസൺ തോമസ് ആണ് അസിസ്റ്റന്റ് കോച്ച് . വനിതാ ടീം മാനേജരായി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സൗമ്യ ജോസഫ്, പുരുഷ ടീം മാനേജരായി കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സുജിത് സുരേന്ദ്രൻ നായർ, സ്പോർട്സ് സൈക്കോളജിസ്റ്റായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സ്റ്റാലിൻ റാഫേൽ എന്നീ മലയാളികളുമുണ്ട്.

വനിതാ വിഭാഗത്തിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ഫിൻലാൻഡ്, അർജന്റീന, ചെക്ക് റിപ്പബ്ലിക് എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലും പുരുഷന്മാർ ഗ്രൂപ്പ് ബിയിൽ യുഎസ്എ, റൊമാനിയ, ലാത്വിയ എന്നിവർക്കൊപ്പമാണ്. ഈമാസം 27വരെയാണ് മത്സരങ്ങൾ.