അഞ്ചൽ ശബരിഗിരി സ്കൂളിൽ സിമ്മിംഗ് പൂൾ ഉദ്ഘാടനം

Thursday 17 July 2025 12:58 AM IST
അഞ്ചൽ ശബരിഗിരി സ്കൂളിൽ നിർമ്മിച്ച സിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം മുൻ ആർമി കോച്ചും സ്വർണമെഡൽ ജേതാവുമായ എസ്. ജിതേഷ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.കെ. ജയകുമാർ, ഡോ. ശബരീഷ് ജയകുമാർ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ശബരിഗിരി സ്കൂളിൽ നിർമ്മിച്ച സിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം മുൻ ആർമി കോച്ചും കേരള സ്പോർട്സ് കൗൺസിൽ കോച്ചും സ്വർണ്ണമെഡൽ ജേതാവുമായ എസ്. ജിതേഷ് നിർവഹിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം ശബരിഗിരി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ഡയറക്ടർ ഡോ. ശബരീഷ് ജയകുമാർ അദ്ധ്യക്ഷനായി. കവിയും കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയറുമായ അനീഷ് കെ. അയിലറ, സ്കൂൾ മാനേജർ സുലാ ജയകുമാർ, വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, ശബരിഗിരി സ്കൂളുകളുടെ പ്രിൻസിപ്പൽമാരായ ശ്രീദേവി, ആശ, മെഴ്സി ജോസഫ്, രശ്മി, സ്കൂൾ മെന്റർ ജോസ് കിരിയാൻ, ഡോ. എം.എൻ. പ്രഭു, വെഞ്ചേമ്പ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.