മണപ്പള്ളി ശാഖയിൽ അനുമോദന യോഗം
Thursday 17 July 2025 12:06 AM IST
തഴവ : എസ്.എൻ.ഡി.പി യോഗത്തേ കോടതി വ്യവഹാരങ്ങളിലൂടെ തകർക്കുവാൻ ശ്രമിക്കുന്ന സമുദായ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. മണപ്പള്ളി 275-ാം നമ്പർ ശാഖ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ വിവിധ വിദ്യാഭ്യാസ അവാർഡുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.രവീന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർ കെ.പി.രാജൻ ചികിത്സാ സഹായധനം വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം കള്ളേത്ത് ഗോപി ,വനിതാ സംഘം പ്രസിഡന്റ് രാജമ്മ കമ്മിറ്റി അംഗങ്ങായ ശ്രീധരൻ സുമേഷ് ,ആനന്ദൻ, ശശിധരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.രാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജനാർദ്ധനൻ നന്ദിയും പറഞ്ഞു.