ജാമ്യാപേക്ഷയിൽ അതിജീവിതയുടെ വാദവും കേൾക്കണം

Thursday 17 July 2025 12:55 AM IST

ന്യൂഡൽഹി: പീഡനക്കേസ് പ്രതിയുടെ മുൻകൂ‌ർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതിജീവിതയുടെ വാദവും കേൾക്കണമെന്ന കേരള ഹൈക്കോടതി നിലപാട് അംഗീകരിച്ച് സുപ്രീംകോടതി. ബലാത്സംഗക്കേസിൽ കോഴിക്കോട് ചേവായൂർ സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. കോഴിക്കോട് കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസിൽ പ്രതിക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന് പ്രതി സുരേഷ് ബാബു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ അതിജീവിത ശക്തമായി എതിർത്തു.