പാക് അതിർത്തിയിൽ വിന്യസിക്കാൻ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്റർ
ന്യൂഡൽഹി: കരസേനയുടെ ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ യു.എസിൽ നിന്ന് വാങ്ങിയ 6 അപ്പാച്ചെ എഎച്ച്64ഇ ഹെലികോ്ര്രപറുകളിൽ മൂന്നെണ്ണം ഈ മാസം 21ന് ലഭിക്കും. ശേഷിക്കുന്ന മൂന്നെണ്ണം ഈ വർഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'പറക്കും ടാങ്കുകൾ' എന്നറിയപ്പെടുന്ന അപ്പാച്ചെ ഹെലികോ്ര്രപറുകൾ ഇന്ത്യപാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുമായുള്ള 60 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ഇന്ത്യ അപ്പാച്ചെ ഹെലികോ്ര്രപറുകൾ വാങ്ങുന്നത്. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എസും കരാറിൽ ഒപ്പുവച്ചത്. വ്യോമസേനയുടെ ഹിൻഡൻ വ്യോമത്താവളത്തിലേക്കാണ് ബോയിംഗിന്റെ അപ്പാച്ചെ ഹെലികോ്ര്രപറുകൾ എത്തുക. ആർമി ഏവിയേഷൻ കോർപ്സിനു വേണ്ടിയാണ് ഹെലികോ്ര്രപറുകൾ വാങ്ങിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ സൈനികശേഷി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കെയാണ് അപ്പാച്ചെ എത്തുന്നത്. 2024 മാർച്ചിൽ ആർമി ഏവിയേഷൻ കോർപ്സ് ജോധ്പൂരിൽ അപ്പാച്ചെ സ്‌ക്വാഡ്രൺ ആരംഭിച്ചിരുന്നു. 2024 മേയ്ജൂൺ മാസത്തോടെ ഹെലികോ്ര്രപറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2015ൽ ഇന്ത്യ യു.എസിൽ നിന്ന് 22 അപ്പാച്ചെ ഹെലികോ്ര്രപറുകൾ വാങ്ങിയിരുന്നു.
2020 ഓടെയാണ് ഇവയുടെ വിതരണം യു.എസ് പൂർത്തിയാക്കിയത്. നിലവിൽ ജോർഹതിലും പത്താൻകോട്ടിലുമാണ് അപ്പാച്ചെ സ്‌ക്വാഡ്രണുകൾ
വിന്യസിച്ചിരിക്കുന്നത്.
പറക്കും ടാങ്കുകൾ:
നിരവധി ലക്ഷ്യങ്ങൾ ഒരേസമയം കണ്ടെത്താൻ സഹായിക്കുന്ന ഫയർ കൺട്രോൾ റഡാർ രാത്രിയിലും ലക്ഷ്യം തിരിച്ചറിയാൻ സഹായിക്കുന്ന ടാർജറ്റ് അക്വിസിഷൻ ആൻഡ് ഡെസിഗ്‌നേഷൻ സിസ്റ്റം റഡാർ നിയന്ത്രിത മിസൈലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് ഡിഫൻസീവ് എയ്ഡ്സ് സ്യൂട്ട് ലക്ഷ്യം കൃത്യമായി കണ്ടെത്താനും ഏത് കാലാവസ്ഥയിലും സഞ്ചരിക്കാനും സഹായിക്കുന്ന സെൻസറുകൾ
സവിശേഷതകൾ
ടാങ്കുകൾ പ്രതിരോധിക്കാനും രഹസ്യാന്വേഷണത്തിനും ഉപയോഗിക്കാം. യുദ്ധക്കളത്തെ മനസ്സിലാക്കാൻ നിരീക്ഷണ സംവിധാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നു യുദ്ധമുഖത്തെ ചടുലതയും അതിജീവന ശേഷിയും ഏത് കാലാവസ്ഥയിലും പ്രവർത്തനം