ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

Thursday 17 July 2025 1:38 AM IST

□നികുതി വകുപ്പിന്റെ അനുമതി

കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവിൽക്കാനും ടൂറിസം കേന്ദ്രങ്ങളിൽ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകൾ ടോഡി പാർലറെന്ന പേരിൽ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15 ശുപാർശകളിൽ അഞ്ചെണ്ണത്തിന് അനുമതി നൽകി നികുതി വകുപ്പിന്റെ ഉത്തരവിറങ്ങി. ഇതിന്റെ മേൽനോട്ടം ടോഡി ബോർഡിനാണ്.

റസ്റ്റോറന്റ് കം ടോഡി​ പാർലറുകൾ ആരംഭി​ക്കുന്നതി​നുള്ള താത്പര്യപത്രം അടുത്തയാഴ്ച ക്ഷണി​ക്കും. കള്ള് കുപ്പി​യി​ൽ വി​പണി​യി​ലി​റക്കുന്നതി​നുള്ള സാങ്കേതി​കവി​ദ്യ സമർപ്പി​ക്കാൻ ദേശീയ തലത്തി​ൽ താത്പര്യ പത്രം ക്ഷണി​ക്കും. ടോഡി​ ബോർഡ് സമി​തി​യാണ് ​ പാർലറുകളുടെ നക്ഷത്ര പദവി​ നി​ർണയി​ക്കുക.

എന്നാൽ നടപ്പാക്കാൻ പറ്റാത്ത വ്യവസ്ഥകളാണ് ഇവയെന്ന് കള്ള് ഷാപ്പ് കരാറുകാരുടെ സംഘടന ആരോപി​ച്ചു. ബാർ ഹോട്ടലുകൾക്ക് 200 മീറ്റർ ദൂരപരി​ധി​യുള്ളപ്പോൾ വീര്യം കുറഞ്ഞ കള്ള് വി​ൽക്കുന്ന ഷാപ്പുകൾക്ക് 400 മീറ്ററാണ് . ഇത് കുറയ്‌ക്കാതെയുള്ള

പരി​ഷ്കാരങ്ങൾ പ്രായോഗി​കമല്ലെന്നാണ് നി​ലപാട്.

അംഗീകരിച്ച

ശുപാർശകൾ

1. കളള് ഷാപ്പുകൾക്ക് സ്റ്റാർ പദവി​ നൽകി​ നി​ലവാരം ഉയർത്തുക

2. ടൂറി​സം കേന്ദ്രങ്ങളി​ൽ സ്റ്റാർ പദവി​യി​ൽ ടോഡി​ പാർലറുകൾ

3. കള്ളുഷാപ്പുകളെ പൊതുബ്രാൻഡി​ലാക്കി​ ഏകീകൃത ഡി​സൈൻ

4. കേരള ടോഡി​ ബ്രാൻഡി​ൽ ബോട്ടി​ൽ ചെയ്ത് കുപ്പി​യി​ൽ കള്ള്

5. അധി​ക കള്ള് കുടുംബശ്രീയുമായി ​ചേർന്ന് വി​നാഗി​രി​യാക്കി​ വി​ൽക്കുക

'400 മീറ്റർ ദൂരപരി​ധി​ വ്യവസ്ഥ കുറയ്‌ക്കലായി​രുന്നു വേണ്ടി​യി​രുന്നത്. മദ്യം

വി​ൽക്കുന്നി​ടത്ത് 23 വയസി​ൽ താഴെയുള്ളവർ കയറി​യാൽ

വി​ൽപ്പനക്കാരനെതി​രെ കേസെടുക്കുന്ന നി​യമമുള്ളപ്പോൾ സ്റ്റാർ ഷാപ്പുകളി​ൽ കുടുംബസമേതം കയറാമെന്ന ആശയം നടപ്പാക്കാനാവി​ല്ല.'

-അജി​ത് ബാബു

പ്രസി​ഡന്റ്

കേരള ടോഡി​ ഷോപ്പ്

ലൈസൻസീസ് അസോ.