അദ്ധ്യാപക തസ്തിക നിർണ്ണയം: മന്ത്രി നൽകിയ ഉറപ്പ് പാലിക്കണം

Thursday 17 July 2025 1:44 AM IST

മലപ്പുറം : സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികാ നിർണ്ണയത്തിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി ഇറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിന് ജൂൺ 30വരെ ആധാർ ലഭിച്ച കുട്ടികളെ കൂടി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ആറാം പ്രവൃത്തി ദിവസമായ ജൂൺ 10 വരെ ലഭിച്ച സാധുവായ ആധാർ കാർഡുള്ള കുട്ടികളുടെ എണ്ണം മാത്രമാണ് പരിഗണിച്ചതെന്ന് അസോസിയേഷൻ

സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മായിൽ, പ്രസിഡന്റ് ബിജു തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.