മാർഗദർശിയും ഗുരുസ്ഥാനീയനും: കെ.സി
Thursday 17 July 2025 1:51 AM IST
തിരുവനന്തപുരം: എക്കാലവും പ്രചോദനവും മാർഗദർശിയും ഗുരുസ്ഥാനീയനുമായിരുന്ന നേതാവായിരുന്നു സി.വി പത്മരാജനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കറകളഞ്ഞ മതേതരവാദി. ആരോടും ശത്രുതയില്ലാതെയും പദവികൾക്ക് പിറകെ പോകാത്തതുമായ പ്രകൃത്യം. പാർട്ടിയോടുള്ള ആത്മാർത്ഥമായ പ്രതിപത്തി അദ്ദേഹം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ചു. കെഎസ് യു,യൂത്ത് കോൺഗ്രസ് പ്രവർത്തന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം തങ്ങളുടെ തലയമുറയ്ക്ക് വഴികാട്ടിയായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.