പിറന്നാളിന് ഒരുങ്ങവെ മരണം
Thursday 17 July 2025 1:57 AM IST
കൊല്ലം: സി.വി.പത്മരാജന്റെ തൊണ്ണൂറ്റിന്നാലാം ജന്മദിനം ഗംഭീരമാക്കാൻ പാർട്ടിപ്രവർത്തകരും സുഹൃത്തുക്കളും ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം യാത്രയായത്. വരുന്ന 22നാണ് 94 വയസെത്തുക. 1931 ജൂലായ് 22ന് കർക്കടകത്തിലെ ചോതി നക്ഷത്രത്തിലായിരുന്നു ജനനം.
പരവൂർ കുന്നത്ത് വേലുവൈദ്യരുടെയും കെ.എം.തങ്കമ്മയുടെയും മകന് കുഞ്ഞുപ്രായത്തിലേ സ്വീകാര്യതയുണ്ടായിരുന്നു.അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ദേശീയപ്രസ്ഥാനത്തിലൂടെ ശ്രദ്ധേയനായി വളർന്നു.
അദ്ധ്യാപകനായും അഭിഭാഷകനായും തിളങ്ങിയതിന്റെ വാക് സാമർത്ഥ്യം രാഷ്ട്രീയത്തിൽ ഗുണംചെയ്തു.