പി.കെ ദിവാകരൻ ജില്ലാ കമ്മിറ്റിയിൽ
Thursday 17 July 2025 2:02 AM IST
കോഴിക്കോട്: വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്ത പി.കെ ദിവാകരനെ പ്രതിഷേധങ്ങൾക്കൊടുവിൽ കമ്മിറ്റിയിൽ ഉൾപെടുത്താൻ തീരുമാനം. ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. വടകരയിലും പരിസര പ്രദേശങ്ങളിലും പാർട്ടി കെട്ടിപ്പടുക്കുന്നതിലും മുന്നോട്ട് നയിക്കുന്നതിലും മുൻ നിരയിൽ നിന്ന ദിവാകരൻ മാറ്റി നിറുത്തുന്നത് പാർട്ടിയുടെ വരുന്ന കാലത്ത് ഗുണകരമാകില്ലെന്ന കണ്ടെത്തലാണ് ദിവാകരനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനു പിന്നിൽ.