അമേരിക്കയിലെ  അലാസ്ക  തീരത്ത്  ശക്തമായ  ഭൂചലനം; 7.3  തീവ്രത  രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Thursday 17 July 2025 7:04 AM IST

വാഷിംഗ്ട‌ൺ: അമേരിക്കയിലെ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻസ് പോയിന്റിൽ നിന്ന് തെക്ക് 87 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രഷൻ അലാസ്‌ക ദ്വീപിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സാൻസ് പോയിന്റിൽ താമസിക്കുന്നവരോട് ഉടൻ തന്നെ മാറിത്താമസിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.