പ്രവാസികൾക്ക് കേരളാ ബാങ്ക് വായ്പ

Friday 18 July 2025 12:06 AM IST

തിരുവനന്തപുരം: പ്രവാസികേരളീയരുടെ പുനരധിവാസത്തിനായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാബാങ്ക് വഴി 100 കോടി രൂപയുടെ സംരംഭകവായ്പകൾ ലഭ്യമാക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരളാ ബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. ആഗസ്റ്റിനു ശേഷം സംസ്ഥാനത്താകെ 30 വായ്പാമേളകൾ സംഘടിപ്പിക്കാനും ധാരണയായി . 30 ലക്ഷം രൂപവരെയുളള വായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.