രേണു സുധിക്ക് ഒരഭിമുഖത്തിന് ലഭിക്കുന്ന പ്രതിഫലം എത്ര, വെളിപ്പെടുത്തലുമായി രേണു
അന്തരിച്ച നടനും മിമിക്ര കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീൽസുകളിലൂടെയും ആൽബങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ വൈറലാണ്. രേണുവിന്റെ ഓരോ വീഡിയോക്ക് പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും പതിവാണ്. എന്നാൽ വിമർശനങ്ങളെ ധൈര്യപൂർവം നേരിടുക എന്നതാണ് രേണുവിന്റെ രീതി. താൻ റീലുകളിലൂടെയും ഇന്റർവ്യൂകളിലൂടെയും പണം വാരുകയാണ് എന്ന് പറയുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. രേണു ഇപ്പോൾ. യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
ആകെയുളള വരുമാനം അഭിനയത്തിൽ നിന്നാണെന്ന് രേണു പറയുന്നു. വീട്ടിൽ വേറെ ആരും ജോലിക്ക് പോകുന്നില്ല. അഭിമുഖത്തിന് പണം വാങ്ങുന്നത് അങ്ങോട്ട് ചോദിച്ചിട്ടല്ല. അവർ തന്റെ അവസ്ഥ അറിഞ്ഞാണ് തരുന്നത്. ഒരിക്കലും ഇത്ര വേണം എന്നൊന്നും താൻ പറയില്ല. പലരും പറയും അഭിമുഖത്തിന് 30000 വാങ്ങിയെന്നൊക്കെ. ഒരിക്കൽ ഒരാൾ വന്ന് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുമോ എത്ര ആകും പ്രതിഫലം എന്ന് ചോദിച്ചു. താൻ പറഞ്ഞു 5 എന്ന്. അയ്യോ 5 ലക്ഷമൊക്കെ ആകുമോ എന്നാണ് അയാൾ പറഞ്ഞത്. താൻ പറഞ്ഞു 5 ലക്ഷമല്ല അയ്യായിരമാണെന്ന്. എല്ലാവരുടേയും ധാരണ 5 ലക്ഷമൊക്കെയാണ്. റേഷൻ കാർഡ് ഉണ്ട്. മഞ്ഞക്കാർഡിനുളള അരി കിട്ടുന്നുണ്ട്. കറി വെക്കാനുളളതും കൊച്ചിനുളളതും കിച്ചുവിനുളള പോക്കറ്റ് മണിയും കൊടുക്കാറുണ്ടെന്നും രേണു വിശദമാക്കി.
അഭിനയിക്കാൻ പോകാതെ വീട്ടിൽ ചെന്ന് ഇരിക്കാൻ തയ്യാറാണ്. ഞാൻ വീട്ടിൽ കസേരിയിൽ കാലും വെച്ച് ഇരിക്കാം. ഈ കുറ്റം പറയുന്ന ആളുകൾ മാസം 1 ലക്ഷം വെച്ച് വീട്ടിൽ കൊണ്ട് വന്ന് തരട്ടെ. താൻ പറയുന്ന ജോലി ഇവർ ചെയ്യുമോ. 1 ലക്ഷം പോട്ടെ, എല്ലാ മാസവും അൻപതിനായിരം തരട്ടെ, താൻ വീട്ടിലിരിക്കാമെന്നും രേണു സുധി പറയുന്നു.