മൂന്ന് ദിവസം അതിതീവ്ര മഴ
Friday 18 July 2025 1:45 AM IST
തിരുവനന്തപുരം: ന്യുനമർദ്ദം, പടിഞ്ഞാറൻ കാറ്റിന്റെ ശക്തി എന്നിവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിൽ മൂന്ന് ദിവസം അതിതീവ്ര മഴ ലഭിച്ചേക്കും. മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്രും വീശിയേക്കാം. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.