ജെ.എസ്. കെ
സുരേഷ് ഗോപി , അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ നാരായണൻ രചനയും സംവിധാന വും നിർവഹിച്ച ജെ .എസ് .കെ ജാനകി വി vs സ്റ്റേറ്റ് ഒഫ് കേരള തിയേറ്ററിൽ . ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ , അസ്കർ അലി, മാധവ് സുരേഷ് , ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, യദു കൃഷ്ണൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, മഞ്ജുശ്രീ നായർ, ജെയ് വിഷ്ണു എന്നിവരാണ് മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. വിതരണം - ഡ്രീം ബിഗ് ഫിലിംസ്.
അപൂർവ്വ പുത്രന്മാർ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത അപൂർവ്വ പുത്രന്മാർ പ്രദർശനത്തിന് എത്തി . തെന്നിന്ത്യൻ താരങ്ങളായ പായൽ രാധാകൃഷ്ണ, അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് മറ്റ് താരങ്ങൾ. ഇവയ്ൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ ആണ് നിർമ്മാണം.