പ്രവാസികൾക്ക് തൊഴിലവസരവുമായി സർക്കാർ, ഒന്നര ലക്ഷം രൂപവരെ മാസശമ്പളം
സൗജന്യ വിമാന ടിക്കറ്റും താമസ സൗകര്യങ്ങളും, ശമ്പളം ഒന്നരലക്ഷം രൂപവരെ. പ്രവാസികൾക്ക് ഖത്തറിൽ വൻ തൊഴിലവസരം ഒരുങ്ങുന്നു. തെലങ്കാന സർക്കാരിന്റെ സംരംഭമായ തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി ലിമിറ്റഡ് (ടോംകോം) ഖത്തറിലെ സമുദ്ര മേഖലാ ജോലികൾക്കായി ഉദ്യോഗാർത്ഥികളെ തേടുകയാണ്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കാണ് അവസരം. ഷിപ്പ് ചാൻഡ്‌ലർ, സീനിയർ മറൈൻ ടെക്‌നീഷ്യൻ, സെയിൽസ് എഞ്ചിനീയർ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെക്കാനിക്കൽ, മറൈൻ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ളോമ ആണ് വിദ്യാഭ്യാസ യോഗ്യത. ജിസിസി മറൈൻ എഞ്ചിൻ വിൽപന, സർവീസിംഗ്, മറൈൻ ജോലികളിൽ മൂന്ന് മുതൽ അഞ്ചുവർഷംവരെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും അറിവുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 1.06 ലക്ഷം രൂപ മുതൽ 1.23 ലക്ഷം രൂപവരെയാണ് പ്രതിമാസ ശമ്പളം. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റും താമസവും സൗജന്യമായിരിക്കും. രണ്ട് വർഷത്തെ പുതുക്കാവുന്ന കരാറും കമ്പനി വാഗ്ദാനം ചെയ്യുന്നു.
താത്‌പര്യമുള്ളവർ tomcom.resume@gmail.com എന്ന ഇമെയിലിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് +91 98496 39539 / 94400 49861 / 94400 51452 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.