ജീവനക്കാരെ അനുമോദിച്ചു
Saturday 19 July 2025 12:17 AM IST
കോട്ടയം: ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ഹോമിയോപതി സ്ഥാപനങ്ങളിലെയും, ഏഴ് ഐ.എസ്.എം സ്ഥാപനങ്ങളിലെയും ജീവനക്കാരെ കളക്ടർ ജോൺ വി. സാമുവൽ അനുമോദിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. 'അറിയാം കർക്കടകത്തിലെ ആരോഗ്യത്തെ' എന്ന പുസ്തകം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ ഐ.എസ്. എം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യന് നൽകി പ്രകാശനം ചെയ്തു. ഡോ.കെ.എസ്. മിനി, കെ. മഞ്ജു, ഡോ.എസ്. ശ്രീജിത്ത്, ഡോ.എസ്. അഭിരാജ് എന്നിവർ പങ്കെടുത്തു.