പരിശീലനം നൽകി

Saturday 19 July 2025 12:31 AM IST
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം - ബ്ലോക്ക് തല പരിശീലന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം - ഉല്ലാസ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി കുന്ദമംഗലം ബ്ലോക്കിലെ എൻ.എസ്.എസ് യൂണിറ്റുകളിലെ വളണ്ടിയർമാർക്കുള്ള ബ്ലോക്ക് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെത്തുകടവ് എസ്.എൻ.ഇ.എസ് കോളേജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു. ഡോ. ശിവദാസൻ തിരുമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഫസീൽ അഹമ്മദ്, എം.കെ പ്രവീൺലാൽ, എ.പി രാജേഷ്, എം.അഞ്ജലി, എൻ.എ.അസ്ന തസ്നീം, പി.വി ശാസ്തപ്രസാദ് എന്നിവർ പ്രസംഗിച്ചു.