ലോഗോ പ്രകാശനം 

Saturday 19 July 2025 12:37 AM IST
.

മലപ്പുറം: മലപ്പുറം നഗരസഭയും എസ്.എം സർവർ ഉർദു പഠന കേന്ദ്രവും സംയുക്തമായി ഒാഗസ്റ്റ് രണ്ടിന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന തല ഗസൽ ആലാപന മത്സരത്തിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട്, സബാഹ് വണ്ടൂർ, സലാം മലയമ്മ, പി.സി.വാഹിദ് സമാൻ, ടി.എ.റഷീദ് പന്തല്ലൂർ, സാജിദ് മൊക്കൻ,പി. മുജീബ് റഹ്മാൻ, അബ്ദുൽ മുനീർ പറശ്ശേരി പങ്കെടുത്തു. കോഴിക്കോട് മലയമ്മ സ്വദേശിയും ഉർദു അദ്ധ്യാപകനുമായ പി.പി മുഹമ്മദ് കോയയാണ് ലോഗോ തയ്യാറാക്കിയത്.