ഉദ്ഘാടനം ചെയ്തു
Saturday 19 July 2025 12:48 AM IST
നിലമ്പൂർ: ഗവൺമെന്റ് മോഡൽ യു.പി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം- സിംഫണി 2025 പിന്നണി ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഹനാൻ ഷാ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കാലഘട്ടങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയും ക്ലബ്ബുകളുടെയും പ്രവർത്തനം കൂടിയാണ് തന്റെ വളർച്ചയുടെ പിൻബലം എന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിലമ്പൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ സന്ദേശം നൽകി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജേക്കബ് സത്യൻ ഉപഹാര സമർപ്പണം നടത്തി. പ്രധാന അദ്ധ്യാപകൻ എ. സിദ്ദിഖ് ഹസ്സൻ, ജയൻ ആന്റണി, ഷൈജു മേലേതിൽ, ചിത്രാദേവി, ഗ്രീഷ്മ അജിത്ത്, അർജുൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു.